റിയാദ്: യങ് ബ്രദര്‍ റിയാദ് ഡ്രസ്സ് കോഡ് മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് ശ്രദ്ധേയമായി. നിരവധി ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് റഹ്മാന് കല്ലായിപ്പാലം മുഖ്യ അതിഥിയായിരുന്നു. വയനാട് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് വേണ്ടി മൗനമാചരിച്ചു തുടങ്ങിയ പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അന്‍വര്‍ കൊടുവള്ളി സ്വാഗതം പറഞ്ഞു.
മുജീബ് കല്ലായി പാലത്തോടൊപ്പം റിയാദിലെ ശ്രദ്ധേയരായ കലാകാരന്മാരായ പവിത്രന് കണ്ണൂര്‍, അന്‍വര്‍ കൊടുവള്ളി, ശബാന അന്‍ഷാദ്, ജിനു സോബിന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ മ്യൂസിക് നൈറ്റില്‍ സഫ ശിറാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഡാന്‍സും ടീം കൊടുവള്ളിയുടെ കോല്‍ക്കളിയും പ്രോഗ്രാമിന് മാറ്റ് കൂട്ടി. നിസാര്‍ ഗുരുക്കള്‍ അവതാരകനായ പരിപാടിയില്‍ ശബ്ദ സംവിധാനം ഷാഫി ഫറോക്ക് നിയന്ത്രിച്ചു. കൂട്ടായ്മയിലെ ഭാരവാഹികളായ നൗഷാദ് കണ്ണൂര്‍, ഷമീര്‍ കൊടുവള്ളി, മിക്ദാദ് ചെമ്മാട്, സെയ്തു മീഞ്ചന്ത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഷമീര്‍ കൊടുവള്ളി നന്ദി പറഞ്ഞു.
![]()
