മക്ക: നവോദയ മക്ക ഈസ്റ്റ് ഏരിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു. പ്രകൃതി ദുരന്തത്തില്‍ പ്രയാസപ്പെടുന്ന വയനാട് ജനതയെ സഹായിക്കാന്‍ കേരള ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ ലോകത്ത് നിന്നും നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ കൈതാങ്ങിനുവേണ്ടിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്
ജിദ്ദ, മക്ക, ത്വായിഫ് തുടങ്ങിയ പ്രദേശത്ത് നിന്നുമുള്ള പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ട്ബോള്‍ ടൂര്‍ണ്ണമെന്റ് മക്ക സായിദിയിലെ ഓഫ്സൈഡ് സ്റ്റേഡിയത്തില്‍ ആഗസ്റ്റ്് ഇരുപത്തിരണ്ട് വ്യാഴായ്ച രാത്രി പതിനൊന്ന് മണിക്ക് തുടക്കം കുറക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സുഹൈല്‍ പെരിമ്പലം ചെര്‍മാനായും, നൗഫല്‍ മണ്ണാര്‍ക്കാട് കണ്‍വീനറായും ഷിഹാബുദ്ദീന് കോഴിക്കോട്, ബഷീര്‍ നിലമ്പൂര്‍, റഷീദ് ഒലവക്കോട്, ഫ്രാന്‍സീസ് ചവറ, ബുഷാര്‍ ചെങ്ങമനാട് എന്നിവര്‍ രക്ഷാധികാരികളായും അന്‍പത്തി ഒന്ന് അംഗ സ്വാഗതസംഗം രൂപീകരിച്ചു. മറ്റു കമ്മിറ്റി എക്സി കൂട്ടിവ് അംഗങ്ങള്‍: നാസര്‍ പട്ടാമ്പി, അന്‍സാര്‍ താനൂര്‍, നിസാം മുഹമ്മദ് ചവറ, അബ്ദുല്‍ സലാം അരിക്കോട്, സമദ് ഒറ്റപ്പാലം, ഫൈസല്‍ കൊടുവള്ളി, ഷംസു തുറക്കല്‍ റിയാസ് വയനാട്.
![]()
