റിയാദ് :വേനലവധിക്കു ശേഷം സൗദിയിൽ ഇന്ന്
പുതിയ അധ്യന വര്‍ഷത്തിന് തുടക്കമാവും.
60 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഇന്ന് തിരികെ വിദ്യാലയങ്ങളിലെത്തും.തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തുടങ്ങുന്നുവെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ അധ്യനത്തിനുണ്ട്. .
അനധ്യാപകരുടെയും അധ്യാപകരുടെയും ഡ്യട്ടി ഏതാനും ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തിനു മുന്നോടിയായി സ്കൂളുകളും കോളേജുകളും അറ്റകുറ്റപണികള്‍ നേരത്തെ ത്ന്നെ പൂര്‍ത്തിയാക്കിയിരുന്നു. പുസ്തക, യൂണിഫോം വിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ചത് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
![]()
