തിരുവനന്തപുരം: തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സി.എസ് ശ്രീനിവാസനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി സസ്പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സി.എസ്.ശ്രീനിവാസനെതിരെ കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന് വ്യക്തമാക്കി
Total Views:
6,741
