മദീന: മദീന ഒ.ഐ.സി.സി ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. വയനാട്ടില്‍ ഉരുപെട്ടലില്‍ മരണമടഞ്ഞവര്‍ക്ക് മൗനപ്രാര്‍ത്ഥന നടത്തിയതിന് ശേഷം പ്രസിഡണ്ട് ഹമീദ് പെരുംപറമ്പില് പതാക ഉയര്‍ത്തി. ഒ.ഐ.സി. സി ജിദ്ദ റീജണല്‍ സെക്രട്ടറി ബഷീര്‍ പുല്‍പ്പള്ളി പ്രതിജ്ഞ്ഞ ചൊല്ലി കൊടുത്തു.
ജനറല്‍ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മറ്റി സെക്രട്ടറി മുജീബ് ചെനാത്ത് സ്വതന്ത്യദിന പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് മുനീര്‍ പടിക്കല്‍, ജനറല്‍ സെക്രട്ടറി ആദില്‍ ചടയമംഗലം റഫീഖ് കടയ്ക്കല്‍ , സാബിര്‍ മുക്കം , അന്‍വര്‍ നെന്മാറ , മുനീര്‍ കൊച്ചിന് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷര്‍ ഫൈസല്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.
![]()
