തൃശൂർ : രാജ്യത്തിൻ്റെ 78-ാം മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ ദേശീയ പതാക ഉയർത്തി. രാജ്യത്തിൻ്റെ പുരോഗതിക്കും, നിലനിൽപ്പിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഒറ്റകെട്ടായി നിൽക്കണമെന്നും സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരന്മാർ നമുക്ക് മാർഗ്ഗദർശികളാണെന്നും ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് വി.കെ.ശ്രീകണ്ഠൻ എം.പി. പറഞ്ഞു. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ എം.പി. വിൻസെൻ്റ് ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട് , ജോസഫ്ടാജറ്റ് , ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ. ഗോപാല കൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, എൻ.കെ സുധീർ, കെ.കെ. ബാബു, കെ.വി. ദാസൻ , രവിജോസ് താണിക്കൽ,എൻ.പി.രാമചന്ദ്രൻ സി.ഡി. ആൻ്റെസ് , സി.ബി.ഗീത,സിജോ കടവിൽ , ടി.നിർമ്മല എന്നിവർ പ്രസംഗിച്ചു.
![]()
