അബുദാബി: ട്രാഫിക് സുരക്ഷ ലക്ഷ്യമിട്ട് ആഗസ്റ്റ് 26 ‘അപകടരഹിത ദിനം’ ദേശീയ ബോധവത്കരണ കാമ്പയിനുമായി യു എ ഇ ആഭ്യന്തര മന്ത്രാലയം. ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍, ജനറല്‍ കമാന്‍ഡ് ഓഫ് പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കാമ്പയിന് നടക്കുക. പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ആദ്യ ദിവസം ട്രാഫിക് അപകടങ്ങളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാമ്പയിനില്‍ വ്യാപകമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ‘അപകട രഹിത ദിനം’ കാമ്പയിനില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ കുറച്ചു നല്‍കും.
![]()
