കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക ആശംസകള്‍ നേര്‍ന്നു. എംബസി സമുച്ചയത്തില്‍ രാവിലെ എട്ടിന് ദേശീയ പതാക ഉയര്‍ത്തി.
രാജ്യത്തെ എല്ലാ ഇന്ത്യന്‍ സമൂഹത്തിനും സ്ഥാനപതി സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഇന്ത്യ-കുവൈത്ത് ബന്ധത്തെപ്പറ്റിയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കുവൈത്ത് നല്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
![]()
