കോഴിക്കോട്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പഴയതും പുതിയതുമായ പ്രവാസികളുടെ ഒത്തുകൂടൽ റിയാദ് ഡയസ്പോറ എന്ന പേരിൽ ശനിയാഴ്ച കോഴിക്കോട് നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ വിവരങ്ങൾ ജിസിസി ടൈംസ് ലേഖകരായ സുലൈമാൻ വിഴിഞ്ഞവും സുരേഷ് ശങ്കറും വായനക്കാരിൽ എത്തിക്കും. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള റിയാദിലെ പ്രവാസികൾ പങ്കെടുക്കും. വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചിരിക്കുന്ന ഡയസ്പോറയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചാലിയാറിൻ്റെ തീരത്തുള്ള റാവിസ് കടവ് റിസോർട്ടിലാണ് ഒത്തുകൂടൽ സംഘടിപ്പിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾ പ്രവാസിയായി ജീവിച്ച റിയാദിലെ ഓർമ്മകൾ തിരിച്ച് പിടിക്കാൻ ഡയസ്പോറ സഹായകമാകും. ഡയസ്പോറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
![]()
