തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.പൃഥിരാജാണ്
മികച്ച നടൻ. ഉർവശിയും ബീന ആർ ചന്ദ്രനുമാണ് മികച്ച നടിമാർ.
ആടുജീവിതത്തിലെ അഭിനയത്തിനാണ് പൃഥിരാജിന് അവാർഡ്. ഉള്ളൊഴുക്കിലെ പ്രകടനമാണ് ഉർവശിക്ക് അവാർഡ് സമ്മാനിച്ചത്. തടവ് എന്ന ചിത്രത്തിലെ അഭിനയം ബീന ആർ ചന്ദ്രന് അവാർഡ് സമ്മാനിച്ചു. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകൻ. എട്ടു അവാർഡുകളാണ് ആടുജീവിതം വാരിക്കൂട്ടിയത്. ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. കാതലാണ് മികച്ച ചിത്രം. വിദ്യാധരനാണ് മികച്ച ഗായകൻ. ആൻ ആമിയാണ് മികച്ച ഗായിക.
![]()
