കൈനകരി :കൈനകരിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം, കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.കൈനകരിയിൽ ഏക ആശ്രയമായ പള്ളാത്തുരുത്തി ബോർബല്ലും മോട്ടോറും കേടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടുംഅറ്റകുറ്റപ്പണികൾ നടത്തി പമ്പിങ് പുനരാരംഭിക്കുന്നതിനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിലും പള്ളാത്തുരുത്തിൽ ഉണ്ടായിരുന്ന 24 എച്ച് പി മോട്ടോർ മാറ്റി 12 എച്ച് പി മോട്ടോർ സ്ഥാപിച്ചാണ് കുറെ നാളായി പമ്പിങ് ഇവിടെ നടന്നു കൊണ്ടിരുന്നത് ഇവിടെ നിന്നും കുൽസിത മാർഗത്തിൽ കൊണ്ടുപോയ 24 എച്ച് പി മോട്ടോർ തിരികെ കൊണ്ടുവന്നു പമ്പിങ് പുനരാരംഭികാത്തലിലും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് സമീപം പ്രതിഷേധ ധർണ്ണ സമരം നടത്തി. എംഎൽഎയും പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാന ഭരണഭരണവും ഉണ്ടായിട്ടും അര നൂറ്റാണ്ട് കാലമായി കൈനകരി പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം മനുഷ്യനു ഏറ്റവും ആവശ്യമായ ശുദ്ധജലം പോലും കൊടുക്കാത്തത്ഇടതുപക്ഷത്തിൻ്റെ കഴിവുകേടും കെടു കാര്യസ്ഥതയും ആണെന്ന് ഇടതുപക്ഷം കൈനകരിയുടെ ദുരന്തമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വക്കേറ്റ് എം ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡി ജോസഫ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ ഗോപകുമാർ,ദമാം ഓ ഐ സി സി ആലപ്പുഴ ജില്ല പ്രസിഡൻ്റെ ജോണി പുതിയറ , ഡി സി സി മെമ്പർ എസ് ഡി രവി ,പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഡി ലോനപ്പൻ, വിദ്യാഭ്യാആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നോബിൻ പി ജോൺ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആശ ജെയിംസ്,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി ആർ ഉത്തമൻ,പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് പട്ടണം , ലിനി അൻ്റെണി ,കോൺഗ്രസ് നേതാക്കളായ കോൺഗ്രസ് നേതാക്കളായ എ ടി ദേവരാജൻ , സിബിച്ചൻ കാളാശ്ശേരി, (വികസനസമിതി നേതാവ് )വി കെ വിനോദ്,ടി പി രാജു,ജോഷി ചിറയിൽ, ഇ ജെ ഹക്കിം,വി പി ഷാജി,ശശിധരൻ കൊളുത്താടി,ജോയിച്ചൻ തുണ്ടിയിൽ റോയി ചെറിയമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
![]()
