ഖത്തർ : എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിൽ താമസിക്കുന്ന എട്ട് മാസം പ്രായമായ മൽഖാ റൂഹി എന്ന കുഞ്ഞിന്റെ ചികിത്സാർത്ഥം ഇൻകാസ് ഖത്തർ നടത്തിയ 25 റിയാൽ ചലഞ്ചിന്റെ രണ്ടാം ഘട്ടമായി ഇൻകാസ് ഖത്തർ യൂത്ത് വിംഗ് സംഘടിപ്പിച്ച മെഗാ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി.
ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് ഖത്തറിലെ പൊതു സൂഹത്തിൽ നിന്നും വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. മൂവായിരത്തിലധികം ബിരിയാണികൾ വിതരണം ചെയ്തു .
ഇൻകാസ് ഖത്തർ യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പിൽ, ജനറൽ സെക്രട്ടറി ജിൻസ് ജോസ് ഖത്തർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് യൂത്ത് വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ഖത്തർ ചാരിറ്റിക്ക് തുക കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു

![]()
