ആലപ്പുഴ :സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ അരാംകോയുടെ പ്രമുഖ കോൺട്രാക്ടർ ആയ ബദർ എച്ച് അൽ ഹുസൈനി ആൻഡ് സൺസ് കോൺട്രാക്ടിങ്ങ് എസ്റ്റാബ്ലിഷ്മെൻറ്റിൽ മുൻപ് ജോലി ചെയ്ത മലയാളികൽ അവരുടെ ഓർമ്മകളും സ്നേഹവും പങ്കിടാൻ ഒത്തു ചേർന്നു.
‘അൽ ഹുസൈനി സൗഹൃദ കൂട്ടായ്മ’യിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സുഹൃത്തുക്കളാണ് അംഗങ്ങളായിട്ടുള്ളത്. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ മാസം 29-ാം തീയതി തിങ്കളാഴ്ച
ചേർത്തലയിലെ ബാക്ക് വാട്ടർ ബംഗ്ലാവിൽ ഗൾഫ്കാല ഓർമ്മകൾ അയവിറക്കി എല്ലാവരും പങ്കെടുത്തു. ജോയി ഡിക്രൂസ്, ജോബി, ഗോപാൻ ചേർത്തല, ശ്രീകുമാർ, ഷൈജു ഉമ്മൻ, സിമ്പി തോമസ്, ശിവൻ കാഞ്ഞങ്ങാട് എന്നിവരുടെ നേതൃത്തിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്.ഒരുപാട് സന്തോഷങ്ങളും പഴകാല നർമ്മങ്ങളും ചേർത്ത് ശരിക്കും എല്ലാവരും കൂടി ചേരൽ ആസ്വദിക്കുകയായിരുന്നു.ചടങ്ങിൽ ഗോപൻ ചേർത്തല,സുരേന്ദ്ര കൈമൽ,അബൂബക്കർ,ജനാർദ്ദനൻ പിള്ള, രാജു ടി പി എന്നിവരെ ആദരിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ മണലാരുണ്യത്തിൽ പിറന്ന പ്രവാസ സൗഹൃദങ്ങൾ ഒരുമിച്ചു പറഞ്ഞും ചിരിച്ചും ഭാവികാര്യങ്ങൾ ചർച്ച ചെയ്തും അടുത്ത സംഗമത്തിൽ കാണാം എന്ന് പറഞ്ഞു
![]()
