മനാമ : ബഹ്റൈനിൽ കടുത്ത ഉഷ്ണകാലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി കച്ചവട രംഗത്തുള്ളവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്” ജീവകാരുണ്യ പദ്ധതി പത്താം വർഷത്തിലേക്ക്. ലക്ഷകണക്കിന് തൊഴിലാളികൾക്ക് തണലേകി ആശ്രയമേകുകയും ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങൾ,ക്യാപിറ്റൽ ഗവർണറേറ്റ്, പാർലിമെൻ്റ് അംഗങ്ങൾ, വിവിധ നയതന്ത്ര കാര്യാലയങ്ങളുടെയും അംഗീകാരത്തിനും പ്രശംസക്കും നേടിയിട്ടുണ്ട് .
ഇത്തവണ പത്താം വാർഷികം ബഹ്റൈനിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലിയിലെ സിബാർകോയിൽ വേദിയാവും. ക്യാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടറും സാമൂഹ്യ രംഗത്തെ പ്രമുഖനുമായ യൂസഫ് യാഖൂബ് ലാറി ഉത്ഘാടനം ചെയ്യും . ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സംഘടനാ ഭാരവാഹികളും സഹകരിക്കുന്ന സ്ഥാപന ഉടമകളും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും
മാധ്യമപ്രവർത്തകരും വളണ്ടിയർ ടീമും പങ്കെടുക്കുമെന്നും ഇതോടൊപ്പം തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുള്ളതായും ബഷീർ അമ്പലായി അറിയിച്ചു.
![]()
