മസ്കത്ത്:ഒമാനി പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
ഒമാനില്‍ 13 തൊഴില്‍ മേഖലകളിലേക്ക് പ്രവാസികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് തൊഴില്‍ മന്ത്രാലയ വിലക്ക് ഏർപ്പെടുത്തി. 13 തൊഴില്‍ മേഖലകളിലായി ആറ് മാസത്തേക്കാണ് നിരോധനം.
നിര്‍മാണ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ലോഡിങ് തൊഴിലാളി, ഇലക്ട്രീഷ്യന്, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്സര്‍, വെയിറ്റര്‍മാര്‍, പെയിന്റര്‍, പാചകക്കാര്‍, ബാര്‍ബര്‍മാര്‍, തുന്നല്‍ വിദഗ്ധര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് മിയമം പ്രാബല്യത്തില്‍ വരിക.കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നയങ്ങളാണ് ഒമാന്‍ നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കാറുണ്ട്. രാജ്യത്ത് മറ്റു നിരവധി തൊഴില്‍മേഖലകളിലും നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
![]()
