മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു ടീൻസ് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച സമ്മർ റെസിഡന്‍ഷ്യൽ ക്യാമ്പ് സമാപിച്ചു.
ഈസ്റ്റ് റിഫയിലെ ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടി ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ ഉത്ഘാടനം നിർവഹിച്ചു.
കുട്ടികൾക്ക് വേണ്ടി ഫോട്ടോഗ്രഫി വർക് ഷോപ്, നേതൃത്വ ഗുണം, മോട്ടിവേഷൻ, കലാപരിപാടികൾ, തൈക്കാണ്ടോ, ജേർണലിസം, ബിസിനസ് സ്റ്റാർട്ട് അപ്പ്, അഭിനയം തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ സെഷനുകൾ നടന്നു.
നാട്ടിൽ നിന്ന് എത്തിയ പ്രമുഖ ട്രൈനർ വൈ. ഇർഷാദ് കായംകുളം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സൈദലവി പൊന്നാനി, മോട്ടിവേഷൻ സ്പീക്കർ ഫാസിൽ താമരശ്ശേരി, യൂസുഫ് തൈകൊണ്ടോ, ആക്ട്രസ്സ് സുജിത രമേശ്, അബ്ദുൽ ഹഖ്, എ എം ഷാനവാസ്, സഈദ് റമദാൻ നദ്വി, ശംജിത്ത് എന്നിവർ രണ്ടു ദിവസ ങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ടീൻസ് ഇന്ത്യ സെക്രട്ടറി അനീസ് വി കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാജിദ സലീം സ്വാഗതവും ഫാത്തിമ സാലിഹ് നന്ദിയും പറഞ്ഞു. ഫ്രന്റ്സ് റിഫ ഏരിയ പ്രസിഡന്റ് അഹ്മദ് റഫീഖ് ആശംസകൾ നേർന്നു. ഷഹീന നൗമൽ, ലൂന ഷഫീഖ്, ലുലു ഹഖ്, ഫസീല ഹാരിസ്, മൂസ കെ ഹസൻ, മഹമൂദ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
![]()
