റിയാദ് : പ്രവാസി വെൽഫെയർ പത്താം വാർഷികത്തിനോടനുബന്ധിച്ച് നസീം സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള നോർക്കയുടെ സേവനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറിയും ,ഹെൽപ്പ് ഡെസ്ക് കൺവീനറുമായ യൂസഫ് പരപ്പൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. തുടർന്ന് ശ്രോതാക്കൾക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഷഫീക്ക് മേലാറ്റൂർ സ്വാഗതവും സിദ്ദീഖുൽ അക്ബർ നന്ദിയും പ്രകാശിപ്പിച്ചു. ബഷീർ പാണക്കാട്, റഹ്മത്തുള്ള മേലാറ്റൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
