ജിദ്ദ: ശൈഖുല്‍ ഇസ്ലാം ഇബ്നുതീമിയ സെന്റര്‍ വെക്കേഷന് ക്ലാസ്സിന്റെ ഭാഗമായി ഈ വേനല്‍ അവധിക്ക് കുട്ടികള്‍ക്ക് വേണ്ടി ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ഷറഫിയ ബദര്‍ തമാം ക്ലിനിക്കിലെ ഡോ. സാജിദ് ബാബു ക്ലാസ്സ് എടുത്തു. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്നും മനുഷ്യന് തന്റെ ജീവിതത്തില്‍ ആരോഗ്യം നില നിര്‍ത്തുവാന്‍ വേണ്ട കാര്യങ്ങളില്‍ അവബോധമുള്ളവാനായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
വിവിധ തരം ബ്ലഡ് ഗ്രൂപ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയ അദ്ദേഹം, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് രക്തം നല്‍കാമെന്നും അതിലൂടെ തന്റെ സഹോദരന് ഒരു വലിയ സഹായം നല്‍കുന്നതോടൊപ്പം മനുഷ്യ ശരീരത്തില്‍ രക്ത ശുദ്ധീകരണമാണ് നടക്കുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു.
സെന്റര്‍ കണ്‍വീനര്‍ സലീം കൂട്ടിലങ്ങാടി, ഗഫൂര്‍ ചുണ്ടക്കാടന്‍, നയീം മോങ്ങം അധ്യാപകരായ ഇസുദ്ധീന്സ്വലാഹി, മുഹ്സിന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. സുബൈര്‍ ചെറുകോട്, ഷാഫി മജീദ്, നജീബ് കാരാട്ട്, അന്‍വര്‍, മൊഹിയദ്ധീന്‍ താപ്പി എന്നീ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. സെക്രട്ടറി നൗഫല്‍ കരുവാരക്കുണ്ട് നന്ദി പറഞ്ഞു.
![]()
