ദുബൈ : യു എ ഇ യിലുള്ള നീലേശ്വരക്കാരുടെ കൂട്ടയ്മയായ യു എ ഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റിക്ക് 2024- 25 പ്രവര്‍ത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മാന് റുമൈലയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കെ മുത്തലിബ് (പ്രസിഡന്റ്), പി വി ഇക്ബാല്‍ (വൈസ് പ്രസിഡന്റ്), ശിഹാബ് ആലിക്കാട് ( ജനറല്‍ സെക്രട്ടറി), ഉവൈസ് തായലകണ്ടി (സെക്രട്ടറി), പി ഇസ്ഹാക്ക് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി നീലേശ്വരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് മുത്തലിബ് പറഞ്ഞു
![]()
