സൗദി: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവ്. നോര്‍ക്ക റൂട്ട്സ് ആണ് ഇതിലേക്ക് റിക്രൂട്ട്മെന്റ് നൽകുന്നത്. അമേരിക്കൻ/കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 09 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. തിയതി പിന്നീട് അറിയിക്കുന്നതാണ്.
![]()
