ആലപ്പുഴ : ഈ നാടിനു വേണം നമ്മുക്ക് വേണം തൂണിൽ തീർത്ത എലിവേറ്റഡ് ഹൈവേ എന്ന ആവശ്യം ഉയർത്തി യൂത്ത് കോൺഗ്രസ്സ് കായംകുളം നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ദേശീയ പാത നിർമ്മാണ യാർഡിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം പി പ്രവീൺ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ സെക്രട്ടറിമാർ ആയ ആസിഫ് സെലക്ഷൻ, ദീപക് എരുവ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.

നിരാഹാര സമരത്തിന് കെപിസിസി സെക്രട്ടറി കറ്റാനം ഷാജി ഡിസിസി ജനറൽ സെക്രട്ടറി എപി ഷാജഹാൻ,നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി സൈനുലബ്ധീൻ ,യുഡിഫ് കൺവീനർ എഎം കബീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നൗഫൽ ചെമ്പകപ്പള്ളി ,അജിമോൻ കണ്ടല്ലൂർ, മുൻ സംസ്ഥാന സെക്രട്ടറി നൗഫൽ
ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സജീദ് ഷാജഹാൻ ,യൂത്ത് കെയർ കോഡിനേറ്റർ ഷാനവാസ് കായംകുളം,അസീം നാസർ ബ്ലോക്ക് ഭാരവാഹികളായ സുജിത് കണ്ണൻ, ആഷിഷ്, മണ്ഡലം പ്രസിഡന്റ്റുമാരായ റിയാസ് മുണ്ടകത്തിൽ, ആദർശ് മഠത്തിൽ, സുഹൈൽ ഹസ്സൻ,പ്രശാന്ത് എരുവ, ഹാഷിർ പുത്തൻകണ്ടം, അനസ് റഹിം,തുടങ്ങിയവർ നേതൃത്വം നൽകി.
![]()
