കൊച്ചി : പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇതിൽ 300 എണ്ണം തനിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നൽകിയ തടസ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു
![]()
