ജിദ്ദ- മലപ്പുറം ജില്ലയിലെ വേങ്ങര കുറുവിൽ കുണ്ട് സ്വദേശി ജിദ്ദയിൽ നിര്യാതനായി.
പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജിയുടെ മകൻ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ്(52) ആണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ : സബാബ് ( പരപ്പനങ്ങാടി ). സഹോദരങ്ങൾ:സൈദലവി, ഇസ്മായിൽ, അബ്ദു സലാം. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.ജിദ്ദ സനാഇയയിൽ ടൈലറിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
![]()
