ധാക്ക :ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു.
ഔദ്യോഗിക വസതി ഒഴിഞ്ഞ ഹസീന സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹസീന ഇന്ത്യയിലെ അഗർത്തല നഗരത്തിലെത്തിയതായി ബി.ബി.സി ബംഗ്ല റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരുന്നു.
ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തുടർന്ന് ഹസീന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.
![]()
