വയനാട് : വയനാട് ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധന സാമഗ്രികള്‍ക്ക് സുതാര്യത ഉറപ്പാക്കാൻ സോഫ്റ്റ് വെയറിന്റെ സഹായവും. സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രമായ കല്പറ്റ സെന്റ് ജോസഫ് സ്കൂളിലാണ് സോഫ്റ്റ്വെയർ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ്) സോഫ്റ്റ് വെയറിന്റെ സഹായം. സമാഹരണ കേന്ദ്രങ്ങളിലേക്കെത്തുന്ന സാധനങ്ങളുടെ ഇന്‍പുട്ട് വിവരങ്ങളും ക്യാമ്പുകളിലേക്കുള്ള വിതരണത്തിന്റെ ഔട്ട്പുട്ട് വിവരങ്ങളും ഈ സോഫ്റ്റ് വെയര്‍ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.https://inventory.wyd.faircod.co,
https://inventory.wyd.faircode.co/stock_ എന്നീ ഇൻവെന്ററി മുഖേന കലക്ഷന്‍ സെന്ററിലേക്ക് ആവശ്യമായവ മനസിലാക്കി എത്തിക്കാന്‍ കഴിയും.
അതുപോലെ മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട
സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിൽ നിന്നും വേഗമേ മനസിലാക്കി വേണ്ട നടപടികൾ കൈക്കൊള്ളാം.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് ഐ.ടി കമ്പനിയാണ് സോഫ്റ്റ് സോഫ്റ്റ് വെയര്‍ സജ്ജമാക്കിയത്.
![]()
