തിരുവനന്തപുരം:തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽകുളിക്കാൻ ഇറങ്ങിപ്പോഴാണ് അപകടത്തിൽപെട്ടത് എന്ന് പ്രാഥമിക വിവരം.
അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനിൽ കുമാർ. അദ്ദേഹത്തിന്റെ മകനാണ് അമൽ. മരിച്ച മറ്റ് രണ്ട് പേരും അനിൽകുമാറിൻ്റെ ബന്ധുക്കളാണ്.
![]()
