റിയാദ്-കെ.എം.സി.സിയുടെ നേതൃത്വത്തിൽ സൗദിയിൽ നടന്നു വരുന്ന കെ.എം.സി.സി നാഷണൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഏതാനും ദിവസത്തേക്ക് നീട്ടിവെച്ചതായി സംഘടകർ അറിയിച്ചു. ആഗസ്റ്റ് ഒൻപതിന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനലാണ് വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ ഏതാനും ദിവസത്തേക്ക് മാറ്റിവെച്ചത്. ഫൈനലിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ആഘോഷങ്ങളെല്ലാം വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ മാറ്റിവെക്കുകയാണെന്ന് കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ആക്ടിംഗ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ, സ്പോർടസ് വിഭാഗം കൺവീനർ മുജീബ് ഉപ്പട, കോർഡിനേറ്റർ ഉസ്മാനലി പാലത്തിങ്ങൽ എന്നിവർ അറിയിച്ചു.
![]()
