വയനാട് : ഉരുൾപ്പൊട്ടലിനേത്തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ ജനപ്രിയ സിനിമാ താരങ്ങൾ. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നടൻ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും കൈമാറി.തമിഴ് നടൻ സൂര്യയും കാർത്തിയും നടി ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരങ്ങൾ പണം കൈമാറിയത്.
കേരളത്തിന് സഹായഹസ്തവുമായി നടി രശ്മിക മന്ദാനയുമെത്തി. അടിയന്തര സഹായമായി 10 ലക്ഷം രൂപയാണ് നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും വ്യവസായി സി.പി സാലിഹിന്റെ സി.പി ട്രസ്റ്റും സംയുക്തമായി ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടും. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആന്റ ഷെയറും സിപി ട്രസ്റ്റും എത്തുന്നത്.
![]()
