ഷാർജ : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി പ്രവാസി സംഘടനയായ മാസ് രംഗത്ത്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകൾ മാസ് നിർമ്മിച്ചുനൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വീടുകൾ ആയിരിക്കും നിർമിച്ചുനൽകുകയെന്നും മാസ് ഭാരവാഹികൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ മാസ് അംഗങ്ങളോടും പൊതു സമൂഹത്തിനോടും അഭ്യർത്ഥിച്ചു. വയനാട് മുണ്ടകൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ 280ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഇരുനൂറിലധികം ആളുകളെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം വീടുകൾ പൂർണമായൊ ഭാഗീകമായൊ നഷ്ടമായി. രക്ഷാപ്രവർത്തനം തുടരുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനും കേരളത്തിനൊപ്പം പ്രവാസിസമൂഹവും ഒന്നിക്കുകയാണ്.
![]()
