ന്യൂദല്‍ഹി:പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട് സന്ദര്‍ശിക്കും. ഇന്ന് രാവിലെ മൈസൂര്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട് എത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും മൈസൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് അവസാന നിമിഷം യാത്ര മാറ്റി വെക്കുകയായിരുന്നു. യാത്രയെ സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസും എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അറിയിച്ചു.
![]()
