10, 12 ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ച നന്മ കുടുംബത്തിലെ മിടുക്കികൾക്കും മിടുക്കന്മാർക്കും ഈ വർഷവും നന്മ മെറിറ്റ് അവാർഡ് 2024 നൽകി ആദരിച്ചു. 2024 ജൂലൈ 25ന് കരുനാഗപ്പള്ളി ലാൽ ക്വിലാ റെസ്റ്റോറൻ്റ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നന്മയുടെ സ്ഥാപക വൈസ് പ്രസിഡൻ്റ് നൗഷാദ് ബിൻസാഗർ ഉൽഘാടനം ചെയ്തു.
നന്മ മുൻ പ്രസിഡൻ്റും ലോക്കൽ കോർഡിനേഷൻ ചെയർമാനും ആയ മൻസൂർ കല്ലൂർ അധ്യക്ഷൻ ആയിരുന്നു. മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം മുഖ്യാതിഥി ആയിരുന്നു. മുൻ രക്ഷാധികാരി നൗഫൽ കോടിയിൽ കുട്ടികൾക്കുള്ള സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു.
ജനറൽ സെക്രട്ടറി ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും സൗദി നാഷണൽ കോർഡിനേറ്റർ അഖിനാസ് എം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. റിയാസ് സ്പോർട്സ് സ്റ്റാർ, സലീം കുനിയത്ത്, ഷമീർ തേവലക്കര, തുടങ്ങിയവർ സംസാരിച്ചു.
ഷഫീക്ക് മുസ്ലിയാർ, മുനീർ പുത്തൻ തെരുവ്, ഷാനവാസ്, ഷമീർ കിണറുവിള തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
![]()
