ന്യൂദല്‍ഹി:പ്രകൃതിക്ഷോഭം തകർത്ത വയനാട്ടിലേക്ക് വയനാട് മുൻ എം പി യും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എത്തും.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചതാണ് ഇത്. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും. പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു.
![]()
