തിരുവനന്തപുരം:അപ്രതീക്ഷിതമായി വയനാട്ടില്‍ ഉണ്ടായ വന്‍ ഉരുപൊട്ടല്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാന്‍ ഇപ്പോഴും പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.രക്ഷ പ്രവർത്തനത്തിനായി വന്ന ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയാതെ കോഴിക്കോട്ടേക്ക് തിരിച്ചു പോയി.
സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. വ്യോമസേന അടക്കമുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.അടിയന്തിര ഘട്ടങ്ങളിൽ 9656938689/8086010833 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.
![]()
