റിയാദ് :റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ‘സ്കില്‍ അപ് സ്റ്റെപ് അപ്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 26 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. താത്പര്യമുളളവര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/C2NKSWGMBfvvFxd7A
തൊഴില്‍ രംഗത്തെ നൈപുണ്യം വളര്‍ത്തുകയും മികച്ച അവസരങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രവാസ ലോകത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയരങ്ങളിലെത്താന്‍ പ്രചോദനവും സഹായവും സമ്മാനിക്കുന്നതാകും ശില്പശാല.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് റിജിനൽ ടെക് മാനേജർ നവാസ് റഷീദ് വിഷയം അവതരിപ്പിക്കും.കൊക്കോകോള ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ ജി വേണുഗോപാൽ പരിപാടി ഉത്ഘാടനം ചെയ്യും
![]()
