ആലപ്പുഴ : പി ടി ചാക്കോ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ മികച്ച സംഭാവനക്കുള്ള അവാർഡ് മന്ത്രി റോഷി അഗസ്റ്റിനും മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം മിഡിയ വൺ പ്രിൻസിപ്പിൽ കറസ്പ്പോൺഡന്റ് കായംകുളം സ്വദേശി യു ഷൈജുവിനും പോലിസ് മേഖലയിലെ കാര്യക്ഷമതക്കുള്ള പുരസ്കാരം ആലപ്പുഴ ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോൺ ഐ പി എസ് നും നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഗസ്റ്റിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും
![]()
