തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2023 വർഷത്തിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ഹരിത സാവിത്രി എഴുതിയ ‘സിൻ’ സ്വന്തമാക്കിയപ്പോൾ മികച്ച കവിതയ്ക്കുള്ള പുരസ്കാരം കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾക്ക് ലഭിച്ചു.
ചെറുകഥ എൻ.രാജൻ എഴുതിയ ‘ഉദയ ആർട്സ് ക്ലബ്’ നേടി. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഗ്രേസിയുടെ ‘പെൺകുട്ടിയും കൂട്ടരും’ നേടി.
മികച്ച യാത്രാവിവരണം നന്ദിനി മേനോൻ എഴുതിയ ‘ആംചൊ ബസ്തര്‍’ നേടി. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ആംചൊ ബസ്തര്‍.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സി.എൽ ജോസ്, എം.ആർ രാഘവ വാര്യർ എന്നിവർ നേടി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമാ ജയകുമാർ പി.കെ. ഗോപി, എം. രാഘവൻ, രാജൻ തിരുവോത്ത്, ബക്കളം ദാമോദരൻ എന്നിവർ നേടി.
![]()
