ആലപ്പുഴ : കായംകുളം എം എസ് എം ഹൈസ്കൂൾ 1988 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അങ്കണം ‘ 88 ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടന്നു.സസ്യമാർക്കെറ്റിലെ കായംകുളം വ്യാപാര ഭവനിൽ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടൻ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് തയ്യിൽ റഷീദ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷാജു പി എ സ്വാഗതം പറഞ്ഞു.അംഗങ്ങളുടെ എസ് എസ് എൽ സി ,പ്ലസ് ടു , ബിരുദ എന്നി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റോ ഭാരവാഹികൾ നൽകി.കൂട്ടായ്മയിലെ അംഗം ഷാജിയുടെ മകനും നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാലിഹിനെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.കലാപരിപാടികൾ ഡി വൈ എസ് പി ബാബുക്കുട്ടൻ കവിത ചൊല്ലി തുടക്കം കുറിച്ചു.മാസ്റ്റർ മുഹമ്മദ് അയാസിന്റെ ഗാനാലാപനവും ഡാൻസും കയ്യടി നേടി.വൈ ഹാഷിം കവിത ചൊല്ലി.
ചടങ്ങിൽ ഷിബു പി,ഹാഷിം വൈ,വൈ സലിം,ഹുസൈൻ കടമ്പാട്ട്, ഷാനവാസ് മംഗല്യ, ബിജു ബാലൻ, മുഹമ്മദ് അഷ്റഫ്,നിസാർ ഇദ്രീസ് ,നിസാം,കൊച്ചുമോൻ,മോഹനൻ,നജി, ഇർഷാദ് ചാങ്ങയിൽ ,ഷുക്കൂർ,ബി എം റഷീദ് ,രാജൻ എന്നിവർ സംസാരിച്ചു. വിവിധ ഇനം കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.

![]()
