മലപ്പുറം :പ്രവാസികളുടെ ചേർത്ത് പിടിക്കൽ തുടർന്ന് കൊണ്ടിരിക്കുന്നു. പത്തു കുടുംബങ്ങളുടെ വർഷങ്ങളായി കുടിവെള്ള പ്രശ്നം പ്രവാസിയുടെ കരുതലിൽ പരിഹരിക്കുന്ന ഒരു മനോഹരമായ കാഴ്ചയാണ് മലപ്പുറം ചെമ്മാട് നിന്ന് ഇപ്പോൾ കേൾക്കുന്നത്.ചെമ്മാട് സെൻമനസ്സ് റോഡിലെ ഒമ്പതാം ഡിവിഷനിലെ പ്രദേശ വാസികൾ നേരിടുന്ന വെള്ളപ്രശ്നം പരിഹരിക്കുന്നതിന് റിയാദിലെ സാമൂഹിക പ്രവർത്തകനും ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ് കൂടിയായ സിദ്ധിക്ക് കല്ലൂപ്പറമ്പൻ മുന്നിട്ട് ഇറങ്ങി.പത്തോളം വീടുകളിലേക്ക് വെള്ളം നൽകുന്നതിന് അദ്ദേഹത്തിൻ്റെ സ്ഥലത്ത് സ്വന്തം ചിലവിൽ കിണർ പണിതു കാരുണ്യത്തിന്റെ കുടിനീർ എത്തിച്ചത് സാമൂഹിക പ്രവർത്തകർക്ക് മാതൃകയായി.
നിർമ്മിച്ച കിണറിൻ്റെ ഉൽഘാടനം സിദ്ദീഖിൻ്റെ മാതാവ് അലീമ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സെൻമനസ്സ് റോഡ് റസിഡൻസി പ്രസിഡൻ്റ് കെ സി അയ്യൂബ്, അഷ്റഫ് കമ്പത്ത്,ഖാജാ ഹുസൈൻ, അത്തിക് എം റ്റി,നൗഷാദ് എം എൻ,ഫൈസൽ കെ പി,റവൂഫ്, അബ്ദുറഹ്മാൻ കെ പി,മുഹമ്മദ് കെ പി,കുഞ്ഞിമുഹമ്മത്, ജംഷി,ഉസ്മാൻ, അസീസ് മഞ്ഞമ്മാട്ടിൽ, ഷറഫുദ്ദീൻ, സെലിം, മുനീർ ചെറ്റലി, ഉസൈൻ മാളിയേക്കൽ, കാലിദ് കെ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
![]()
