റാസൽഖൈമ: യു എ ഇ യിലെ റാസല്‍ഖൈമയില്‍ മലയാളി യുവതിയെ കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് മരിച്ചത്. നഖീലിലെ താമസകെട്ടിടത്തിലെ പത്താം നിലയിൽനിന്ന് വിഴുകയായിരുന്നു. റാസൽഖൈമയിൽ ഹോട്ടൽ ജീവനക്കാരിയായിരുന്നു.
ഗൗരിയുടെ കുടുംബം ഷാർജയിലാണ് താമസിക്കുന്നത്. പിതാവ്: മധുസൂദനന് പിള്ള. മാതാവ്: രോഹിണി. സഹോദരങ്ങൾ: മിഥുൻ, അശ്വതി, സംഗീത, ശാന്തി.
![]()
