വിമാന സർവീസുകളും ബാങ്കുകളുടെ സേവനവും തടസപ്പെട്ടു.
ഇന്ത്യയിലും ലോകത്തെ വൻകിട വിമാനത്താവളങ്ങളെയും സർവീസുകളെയും ബാധിച്ചു.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളില്‍ പ്രതിസന്ധിയുള്ളതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.വിന്‍ഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇന്‍ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സര്‍വീസുകള്‍ വൈകുന്നു. വിവിധ എയര്‍ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സര ക്രമീകരിക്കും. ഫ്ലൈറ്റുകള്‍ തല്ക്കാലം ക്യാന്‍സല്‍ ചെയ്യില്ല.
ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസ് പ്രക്ഷേപണം നിർത്തിവെച്ചു.
ലോകമെമ്പാടും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
![]()
