റിയാദ് :സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരുടെ ഇടം ജന്മനസുകളിലെന്ന് തെളിയിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് എ ഐ സി സി അംഗം അഡ്വ.അനിൽ ബോസ്സ് അഭിപ്രായപെട്ടു. റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ വിഷയങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ട് പ്രവർത്തിച്ച നേതാവായിരുന്നു . പി ആർ വർക്കില്ലാതെ ജനസേവന രംഗത്തുള്ള ആളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന നേതാവെന്ന് തെളിയിച്ച യഥാർഥ്യമായിരുന്നു രണ്ടര ദിവസത്തെ കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര അംഗമായിരുന്ന അനിൽ ബോസ്സ് തന്റെ യാത്ര വിശേഷങ്ങൾ സദസ്സുമായി പങ്കിട്ടു.
സംഘടന സംവിധാനം ശക്തമാക്കേണ്ട ആവശ്യകതയെ കുറിച്ചു വിശദമായി സംസാരിച്ചു. ഇന്ത്യ മുന്നണി ഇനി ഒരവിശ്വാസം പാർലമെന്റിൽ കൊണ്ടു വന്നാൽ ബി ജെ പി യുടെ എം പി മാരിൽ പലരും മുന്നണിയിലേക്ക് വരും. ഇന്ത്യയിൽ കോൺഗ്രസ് കഴിഞ്ഞ കാലങ്ങളിൽ സൂക്ഷിച്ചിരുന്ന മതേതരത്വം നിലനിർത്താൻ സാമൂഹിക യഥാർഥ്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചേ പറ്റു. ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാർ ഒരു തെറ്റും ചെയ്തിട്ടില്ല. യു പി സർക്കാരിന്റെ മുഖ്യമന്ത്രി നൽകിയ ഉറപ്പ് വിശ്വസിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിച്ചതിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടി വന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്സ് എന്ന് അഡ്വ.അനിൽ ബോസ്സ് പറഞ്ഞു.
ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ, നാഷണൽ, സെൻട്രൽ കമ്മിറ്റി, വനിത വിഭാഗവും ഭാരവാഹികൾ പങ്കെടുത്തു.
![]()
