മലപ്പുറം.ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സകീർ ദാനത്ത് എ.ഐ.സി.സി. പ്രസിഡണ്ട് മല്ലിഗാർജുൻ കാർഗെയുമായി ചർച്ച നടത്തി.
കുറച്ചു ദിവസങ്ങളായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന പ്രസിഡണ്ട് ഇന്ന് ചികിത്സകഴിഞ്ഞു ഡൽഹിയിലേക്ക് തിരിച്ചു. അതിനിടയിലാണ് സക്കീർ ദാനത്തിന് അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിനെകുറിച്ചും പ്രവർത്തന രീതിയെകുറിച്ചും, ജീവകാരുണ്ണ്യ മേഖലകളിലെ പ്രവർത്തനങ്ങളെ കുറിച്ചും, എയർപോർട്ട് ഫീ , സീസൺ സമയത്തുള്ള വിമാനകമ്പനികളുടെ ടിക്കറ്റു കൊള്ള തുടങ്ങി പ്രവാസികളുടെ മറ്റു വിഷയങ്ങൾ സോഷ്യൽമീഡിയ ഇടപെടലുകൾ എന്നിവയെല്ലാം പ്രസിഡണ്ട്മായി വിശദമായി ചർച്ച ചെയ്തു എന്ന് സാക്കിർ ദാനത്ത് ജി സി സി ടൈംസ് നോട് പറഞ്ഞു

![]()
