കുവൈത്ത്: കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ജലീബ് ബ്രാഞ്ച് റിലീഫ് വൈസ് പ്രസിഡന്റ് അസ്ലം പാനൂരിനു ജലീബ് ബ്രാഞ്ച് യാത്രയയപ്പ് നൽകി.കുവൈത്തിലെ 17 വർഷത്തെ പ്രവാസത്തിനുശേഷമാണ് അസ്ലം പാനൂർ നാട്ടിലേക്കു മടങ്ങുന്നത്. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മുഖ്താർ സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ കെ.എച്ച്. മുഹമ്മദ് കുഞ്ഞി, അബ്ദുൽ കലാം മൗലവി, സോണൽ ലീഡർമാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി, ഷെമീർ, ബ്രാഞ്ച് ലീഡർമാരായ സലീം രാവുത്തർ, അൻസാരി, പി. സലീം, ഷഫീഖ് കണ്ണൂർ എന്നിവർ ആശംസ നേർന്നു. ജലീബ് ബ്രാഞ്ചിന്റെ ഉപഹാരം പ്രസിഡന്റ് ഖാലിദ് മൗലവി അസ്ലം പാനൂരിന് കൈമാറി. കബീർ കക്കാട്ടിൽ നന്ദി പറഞ്ഞു.
![]()
