കോതമംഗലം: കുവൈത്ത് പ്രവാസി നാട്ടില്‍ നിര്യാതനായി. കോതമംഗലം ഉപ്പുകുളം ഊന്നുങ്കല്‍ സ്വദേശി പാറേക്കുടിയില് മാത്യുസ് ജോര്‍ജ് (57) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ബിജി (മുബാറക് ഹോസ്പിറ്റല്‍). മക്കള്‍: ആൻ, ഇമ്മാനുവൽ.
കുടുംബസമേതം അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു മരണം. സംസ്കാരം പിന്നീട്.
![]()
