ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജീവകാരുണ്യ, കലാ, കായിക, സാംസ്കാരിക, ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ നവോദയയുടെ മുപ്പത്തിയഞ്ചാം വാര്‍ഷീകാഘോഷങ്ങള്‍ ”നവോദയോത്സവ് 2024” ഈ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെ നടത്തിവരികയാണ്.
ഇതിന്റെ തുടര്‍ച്ചയായി ജിദ്ദ നവോദയ കലാവേദി കേരളത്തിലെ പ്രശസ്ത ഗസല്‍ ഗായകന് അലോഷി ആദമിനെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ”അലോഷി പാടുന്നു” എന്ന ഗസല്‍ സന്ധ്യ 2024 ജൂലൈ 19, വെള്ളിയാഴ്ച്ച വൈകുന്നേരം 07 മണിക്ക് അല്‍ റിഹാബിലെ ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയ അലോഷി ആദമിനെ ജിദ്ദ നവോദയ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മുജീബ് പൂന്താനം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ അമീന്, നൗഷാദ് തുടങ്ങിയവര്‍ ജിദ്ദ വിമാനത്താവളത്തില്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
![]()
