ദമാം: നവോദയ സാംസ്കാരികവേദി കിഴക്കന്‍പ്രവിശ്യ കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രൂ ലെന്‍സ് 2024 എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. ദമാം നവോദയ ഓഫീസില്‍ നടന്ന പ്രഖ്യാപന യോഗത്തില്‍ നവോദയ രക്ഷാധികാരി മോഹനന് വെള്ളിനേഴി, കേന്ദ്രകുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ ടോണി എം ആന്റണി, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയര്മാന് അഡ്വ. വിന്‍സന്‍ തോമസ്, കേന്ദ്ര കുടുംബവേദി ജോയിന്റ് ട്രെഷറര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട് ഫിലിമുകള്‍ക്ക് വിവിധ ഇനങ്ങളിലായി അവാര്‍ഡുകള്‍ നല്‍കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജിസിസി രാജ്യങ്ങളില്‍ ചിത്രീകരിക്കപ്പെട്ട, മലയാള ഭാഷയിലുള്ള, ഷോര്‍ട്ട് ഫിലിമുകള്‍ ആണ് പുരസ്കാരത്തിനായി പരിഗണിക്കുക. ജിസിസി രാജ്യങ്ങളില്‍ ചിത്രീകരിക്കപ്പെട്ടതാണ് മത്സരത്തിന് അയക്കുന്ന ഷോര്‍ട്ട് ഫിലിം എന്നൊരു സത്യവാങ് മൂലം എന്‍ട്രിക്കൊപ്പം നല്‍കേണ്ടതാണ്. കേരളത്തിലെ പ്രശസ്ത സിനിമ സംവിധായകര്‍ അടങ്ങുന്ന ജൂറി വിധിനിര്‍ണ്ണയം നടത്തും. ടോം ഇമ്മട്ടി (ഒരു മെക്സിക്കന്‍ അപാരത, ദി ഗ്യാംബ്ലര്‍), ജിയോ ബേബി (കാതല്‍-ദി കോര്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്), പ്രജീഷ് സെന്‍ (വെള്ളം, ക്യാപ്റ്റന്‍) എന്നിവരാകും വിധികര്‍ത്താക്കള്‍.
മികച്ച മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍, മികച്ച സംവിധായകന്, നടന്, നടി, തിരക്കഥാകൃത്ത്, ബാലതാരം എന്നീ ഇനങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുക. 2021 ജനുവരി 1 മുതല്‍ 31 ഓഗസ്റ്റ് 2024 വരെ റിലീസ് ചെയ്യപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ ആണ് പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കുക. സൗദി അറേബ്യയിലെ നിയമങ്ങള്‍ക്കു വിധേയമാകണം, ഷോര്‍ട്ട് ഫിലിം കണ്ടന്റ് , ഡയലോഗ് തുടങ്ങിയവ. ഒരു സംവിധായകന്റെ ഒരു ഷോര്‍ട്ട് ഫിലിം മാത്രമേ മത്സരത്തിന് പരിഗണിക്കൂ. 20 മിനിറ്റോ/ അതില്‍ താഴയോ ആവണം ഷോര്‍ട്ട് ഫിലിമുകളുടെ സമയ ദൈര്‍ഘ്യം.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി – അഗസ്റ്റ് 31, 2024. എന്‍ട്രികള്‍, മേല്പറഞ്ഞ രേഖകളോടൊപ്പം ലിങ്ക് ഈ മെയില്‍ ഐഡിയിലേക്കു അയക്കേണ്ടതാണ് ([email protected]). പുരസ്കാര പ്രഖ്യാപനം സെപ്റ്റംബര്‍ 2024 ലും, പുരസ്കാരദാനം ഒക്ടോബര്‍ 2024 ലും നടക്കും. നിബന്ധനകള്‍ പാലിക്കാത്ത ഷോര്‍ട്ട് ഫിലിമുകള്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നതല്ല.
![]()
