തിരുവനന്തപുരം :വിദേശ രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് കേരളത്തിലെ ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് ഓൺലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽവരും. യു കെ, യു എസ് എ, കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നിങ്ങനെ 10 രാജ്യങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക.
നെന്മാറ എം എൽ എ കെ ബാബുവിന്റെ ചോദ്യത്തിന് റവന്യു വകുപ്പ് മന്ത്രി രാജൻ നിയമസഭയിൽ മറുപടി നൽകുകയായിരുന്നു.
![]()
