റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സാമൂഹിക പ്രവർത്തകർ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സജികുമാറിനെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഹെല്‍പ്ഡെസ്ക് കൂട്ടായ്മ അംഗങ്ങള്‍ കണ്ടെത്തിയത്.
റിയാദിൽ നിന്നും കാണാതായ തിരുവനന്തപുരം സ്വദേശിയെ സാമൂഹ്യ പ്രവർത്തകർ കണ്ടെത്തി.
മുഷിഞ്ഞ പാന്റും ഷർട്ടും ആണ് സജി കുമാർ ധരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൃത്യമായ ഭക്ഷണവും ഉറക്കവും കിട്ടാത്തത് കൊണ്ട് തന്നെ വളരെ ക്ഷീണിതനായിരുന്നു.നല്ല ഭക്ഷണവും ഡ്രെസ്സും വാങ്ങി കൊടുത്ത് ശരീരമെല്ലാം കഴുകി വൃത്തിയാക്കി ഹോട്ടൽ റൂമിൽ ഇദ്ദേഹത്തെ lതാമസിപ്പിച്ചിരിക്കുയാണ്.സജികുമാറിനെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും
.റിയാദ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, അലി ആലുവ, ബഷീര്‍ കാരോളം എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
![]()
