യാദ്- വെഞ്ഞാറമൂടില്‍ താമസിക്കുന്ന കൊല്ലം ഭാരതിപുരം യേരൂര് സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.
![]()
