ദമ്മാം: സൗദി കെ.എം.സി.സി സംഘടിപ്പിച്ച് വരുന്ന വാശിയേറിയ എൻജിനീയർ ഹാഷിം സാഹിബ് സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി ദമ്മാം ഫൈനലിൽ പ്രവേശിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ സഹകരണത്തോട് കൂടി ദമ്മാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഡിമ ടിഷ്യൂ ഖാലിദിയ്യ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ബദർ എഫ്.സി ഫൈനലിലേക്ക് കടന്നത്.
ബദറിനായി രണ്ട് ഗോളുകൾ നേടിയ സനാൻ കളിയിലെ താരം ആയി തെരഞ്ഞെടുക്കപ്പെട്ടു.
സെമി പോരാട്ടത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം സൗദി കെ എം സി സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ നിർവ്വഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ: എ എ റഹീം മുഖ്യാതിഥിയായിരുന്നു. ഈസ്റ്റേൺ പ്രൊവിൻസ് കെ എം സി സി ആക്റ്റിംഗ് പ്രസിഡണ്ട് മജീദ് കൊടുവള്ളിയുടെ അധ്യക്ഷത വഹിച്ചു.
മാലിക് മഖ്ബൂൽ അലുങ്ങൽ, മുജീബ് ഉപ്പട, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, അബു കട്ടുപ്പാറ,മുജീബ് ഈരാറ്റുപേട്ട, ഷീബ സോന ജ്വല്ലറി എന്നിവർ സംബന്ധിച്ചു. ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു,
ടൂർണമെന്റിൽ സ്വദേശി റഫറിമാരായ ഫൈസൽ അൽ ഖാലിദി, വാഇൽ അൽ ഫൈഹാനി, യാസർ അൽഖേശി, അബ്ദുറഹ്മാൻ വാണിയമ്പലം, അജ്മൽ അർഷദ്, എന്നിവർ കളി നിയന്ത്രിച്ചു. ഡിഫ കോർ-ടെക്നിക്കൽ അംഗങ്ങളായ ഷഫീർ മണലോടി, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കാലിക്കറ്റ് എന്നിവർ മാച്ച് നിരീക്ഷിച്ചു.
സെമിക്ക് മുന്നോടിയായി നടന്ന പ്രദർശന ടൂർണ്ണമെൻ്റിൽ ദമ്മാം മലപ്പുറം ജില്ലാ കെ എം സി സി ടീമിനെ പരാജയപ്പെടുത്തി അൽഖോബാർ സെൻട്രൽ കമ്മിറ്റി ജേതാക്കളായി. അഫ്താബ് റഹ്മാൻ, കബീർ കൊണ്ടോട്ടി,
രാജൻ ഇറാം ഗ്രൂപ്പ്, നാസർ നവാൽ, ചന്ദ്ര മോഹൻ, മുജീബ് കളത്തിൽ, അഷ്റഫ് ആലുവ, നജ്മ വെങ്കിട്ട, ഡോ: സിന്ധു ബിനു തുടങ്ങിയവർ അഥിതികളായിരുന്നു.
അഫ്താബ് , നാസർ നവാൽ, ഷരീഫ് അൽ റയാൻ, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.
സഹീർ മജ്ദാൽ അവതാരകൻ ആയിരുന്നു.
ഹുസൈൻ വേങ്ങര, ടി ടി കരീം വേങ്ങര, ജൗഹർ കുനിയിൽ, ഹമീദ് വടകര, അസീസ് ഇരുവേറ്റി, ഖാദർ അണങ്കൂർ, ജമാൽ മീനങ്ങാടി, മുസ്ഥാഖ് പേങ്ങാട്, മുഹമ്മദ് കരിങ്കപാറ, അറഫാത്ത് ഷംനാട്, ഫൈസൽ കൊടുമ, മൻസൂർ റഹീമ, സുബൈർ റിപ്പൺ, അഫ്സൽ വടക്കേക്കാട്, ബൈജു കുട്ടനാട്, ജമാൽ ആലമ്പാടി, സയ്നുൽ ആബിദ് കുമളി, റിയാസ് മമ്പാട്, സലാഹുദ്ധീൻ കണ്ണമംഗലം, ഷെരീഫ് റയാൻ ക്ലിനിക്, ജുനൈദ് കാസർഗോഡ്, ഷെമീർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.
![]()
